എസ് ബി ഐ ജീവനക്കാരിയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം; യുവതി ആശുപത്രിയിൽ, ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: എസ്.ബി.ഐയുടെ തളിപ്പറമ്പ് പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. വെട്ടേറ്റ ആലക്കോട് അരങ്ങത്തെ അനുപമ (39 ) യെ ഗുരുതരമായ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കുറ്റിക്കോലിലെ അനുരൂപിനെ ( 41 ) ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് കാരണമെന്ന് പറയുന്നു .ഈ സമയത്ത് ബാങ്കിലെത്തിയ ഭർത്താവ് അനുപമയെ പുറത്തേക്ക് വിളിച്ചു. അതിനിടെ വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു. തോളിനു വെട്ടേറ്റ അനുപമ ബാങ്കിലേക്ക് ഓടിക്കയറാൻ ശ്രമിച്ചുവെങ്കിലും അനുരൂപ് ഇവരെ പിന്തുടർന്ന് വെട്ടുകയായിരുന്നു എന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page