ഒന്നാം ക്ലാസ്സ് പ്രവേശനം ഇനി ആറാം വയസ്സിൽ ; പ്രവേശന പരീക്ഷയും പ്രവേശനത്തിനു പണം വാങ്ങുന്നതും ശിക്ഷാർഹമെന്നു മന്ത്രി

തിരുവനന്തപുരം: അടുത്തവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിലേ നടത്താവു എന്ന് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു .ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ രക്ഷിതാക്കളിൽ നിന്ന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹവും ആണെന്ന് മന്ത്രി പറഞ്ഞു നിർദേശങ്ങൾ ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചില വിദ്യാലയങ്ങൾ ഇതു സംബന്ധിച്ച നിയമങ്ങൾ പതിവായി ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page