സ്വകാര്യബസ്സിൽ നാടൻ തോക്കിന്റെ 150 ഓളം വെടിയുണ്ടകൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: സ്വകാര്യ ബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. ബർത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. ബസിൽ പരിശോധന നടക്കുമ്പോൾ ഒരാൾ ഇറങ്ങി ഓടിയിരുന്നു. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page