ഇനി മാഹിയിലും മദ്യവില വര്‍ധിക്കും; തീരുവയും ലൈസന്‍സ് ഫീസും വര്‍ധിപ്പിച്ച് പുതുച്ചേരി സര്‍ക്കാര്‍

ചെന്നൈ; മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാബല്യത്തില്‍ വരുന്നതോടെ മാഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മദ്യവില വര്‍ധിക്കും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്ട്രേഷന്‍ ഫീസും ഉയരും. മദ്യത്തിന്റെ എക്‌സൈസ്, അഡിഷണല്‍ എക്‌സൈസ്, സ്‌പെഷ്യല്‍ എക്‌സൈസ് തീരുവകള്‍ക്കൊപ്പം മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ഇത് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഒപ്പോടെ പ്രാബല്യത്തില്‍ വന്നാല്‍ മാഹി, പുതുച്ചേരി, യാനം, കാരൈക്കല്‍ എന്നിവിടങ്ങളില്‍ മദ്യവില ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ട്. മദ്യവിലവര്‍ധനയിലൂടെ മാത്രം 350 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ.
ഏകദേശം ഒമ്പത് വര്‍ഷത്തിന് ശേഷമാണ് പുതുച്ചേരി എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് പുതുച്ചേരിയില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നതെന്നും അതു നിലവില്‍ വന്നാലും മദ്യവില അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page