പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഷാജിയുടെ മറ്റൊരു മകള്‍ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പുഴയരികിലുള്ള പാറയുടെ മുകളില്‍ വിശ്രമിക്കവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുഴയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. രണ്ടുമണിക്കൂറോളം ഫാത്തിമയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തി. ഒടുവില്‍ ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം എത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിലെ വിദ്യാര്‍ഥിയാണ് ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page