കോണ്‍ഗ്രസ് മുറുകി; അന്‍വര്‍ അയഞ്ഞു; ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഇന്നു തന്നെ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ കെപിസിസി പരിഗണിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗം ആര്യാടന്‍ ഷൗക്കത്തിന്റെ പേര് മാത്രമേ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിട്ടുള്ളൂവെന്നാണ് അവസാന വിവരം. ഇക്കാര്യം ഇന്നുതന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കും. ഹൈക്കമാന്റാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ പിവി അന്‍വറിന് കനത്ത ആഘാതമായിരിക്കുകയാണ്. ഇന്നു രാവിലെ വരെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത് ആരെയായാലും താന്‍ പിന്തുണക്കുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തന്നെ …