സി.ആര്‍.പി.എഫിലും പാക് ചാരന്‍: രഹസ്യ വിവരങ്ങള്‍ പാക്കിസ്താനു ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പണം വാങ്ങി പാക്കിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സിആര്‍പിഎഫ് ജവാനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. സിആര്‍പിഎഫ് എഎസ്‌ഐ മോത്തി റാം ജാട്ട് എന്നയാളാണ് ഡല്‍ഹിയില്‍ പിടിയിലായത്. 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായി ഇയാള്‍ പങ്കുവച്ചിരുന്നു. ഇതിനു പാക്കിസ്താനില്‍ നിന്നു വിവിധ മാര്‍ഗങ്ങളിലൂടെ ഇയാള്‍ക്കു ഫണ്ട് ലഭിച്ചിരുന്നതായും കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ മോത്തി റാമിനെ 6 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മോത്തി റാമിനെ സര്‍വീസില്‍ നിന്നു പുറത്താക്കിയതായി സിആര്‍പിഎഫ് അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഒട്ടേറെ പേരാണ് പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിനു രാജ്യത്ത് പിടിയിലായത്. ഹരിയാന യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയും ഇതില്‍ ഉള്‍പ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page