സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു; 19 കുട്ടിള്‍ക്ക് പരിക്ക്, അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: നഗരൂരില്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു. 19 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളല്ലൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തെടുത്തു. ഒരു കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം. 25 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ഥിയുടെ കൈ ബസിനടിയില്‍പെട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് ബസ് ഉയര്‍ത്തി കുട്ടിയെ രക്ഷപ്പെടുത്തി.
രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി ബസ് വരുമ്പോഴാണ് അപകടമെന്ന് പഞ്ചായത്തംഗം എം രഘു പറഞ്ഞു. ബസ് റോഡില്‍നിന്ന് തെന്നിപ്പോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ അറിയിച്ചു. ഒരാള്‍ പൊക്കത്തിലധികം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്നും പഞ്ചായത്തംഗം വ്യക്തമാക്കി.
മിനി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുട്ടികള്‍ ചികിത്സയില്‍ കഴിയുന്ന കിളിമാനൂര്‍ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page