അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞ് മകനെയും കൂട്ടി വീട്ടില്‍നിന്നും ഇറങ്ങി; തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടത് ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍, മാതാവും നാലുവയസുകാരനായ മകനും ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

തിരുപ്പൂര്‍: തിരുപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം മാതാവിനെയും നാലുവയസായ മകനെയും പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരുവാരൂര്‍ ജില്ലയിലെ തിരുതുറൈപൂണ്ടി സ്വദേശിനി എ. വിജയലക്ഷ്മി(26) മകന്‍ യാദേശ്വരന്‍ (4) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയത്ത വണ്ണം ചിന്നിച്ചിതറിയ നിലയിലായിരുന്നു. യുവതിയുടെ ഹാന്‍ഡ്ബാഗിലുണ്ടായിരുന്ന തിരുച്ചിറപ്പള്ളിയില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിലും മറ്റുചില കുറിപ്പുകളിലും കണ്ട സൂചന നോക്കിയാണ് മരിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാവിലെ അമ്പലത്തില്‍ പോകുന്നെന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നും മകനെയുംകൂട്ടി വിജയലക്ഷ്മി പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍, വൈകീട്ട് തിരിച്ചുവരാത്തതിനാല്‍ പലയിടങ്ങളിലായി അവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ തിരുപ്പൂരില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page