ലൈവ് കാണാന്‍ 2000 രൂപ, റെക്കോര്‍ഡ് ചെയ്ത ക്ലിപ്പിന് 500 രൂപ; മൊബൈല്‍ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികള്‍ പ്രദര്‍ശിപ്പിക്കുന്ന ദമ്പതികള്‍ പിടിയില്‍

ഹൈദരാബാദ്: മൊബൈല്‍ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികള്‍ തത്സമയം പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കാര്‍ ഡ്രൈവറായ 41 വയസ്സുള്ള ഭര്‍ത്താവും 37 വയസുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത്. അമ്പര്‍പേട്ടിലെ മല്ലികാര്‍ജുന നഗര്‍ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യുകയും അത്യാധുനിക ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉപകരണങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഒരു തത്സമയ …

പിലിക്കോട് തെക്കുംമ്പാടന്‍ തറവാട് ക്ഷേത്ര സ്ഥാനികന്‍ കുമ്പളപ്പളളിയിലെ ടി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: പിലിക്കോട് തെക്കുംമ്പാടന്‍ തറവാട് ക്ഷേത്ര സ്ഥാനികന്‍(തെക്കുംമ്പാടന്‍ അച്ഛന്‍) ടി നാരായണന്‍(72) അന്തരിച്ചു. കരിന്തളം കുമ്പളപ്പളളി സ്വദേശിയാണ്. ശനിയാഴ്ച രാവിലെ 8:30 മുതല്‍ പിലിക്കോട് തെക്കുമ്പാടന്‍ തറവാട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് കോലാര്‍ക്കണ്ടം സമുദായ ശ്മശാനത്തില്‍ സംസ്‌കാരം. ഭാര്യ: കെ ശ്യാമള. മക്കള്‍: ഷൈലജ, സജിത, സവിത. മരുമക്കള്‍: മനോജ്, ഹരി, രഞ്ജിത്ത്. സഹോദരങ്ങള്‍: തമ്പായി(നീലേശ്വരം), കുഞ്ഞികൃഷ്ണന്‍(കൂടോല്‍), ഗോപി(പാക്കം), പരേതരായ കുഞ്ഞിരാമന്‍, ജാനകി.

നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: പീഡനം കാമ്പസിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിക്കുള്ളില്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവടക്കംമൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് …

വിവാഹം കഴിഞ്ഞ് 29 ദിനം, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതം; ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: ജോഗുലാംബ ഗഡ്വാളില്‍ ലാന്‍ഡ് സര്‍വേയറായ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് പിടികൂടി. ഗന്ത തേജേശ്വരിനെയാണ് ഈമാസം 17ന് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കര്‍ണൂലിലെ കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡിന്റെ മാനേജരായ വി. തിരുമല റാവു (35), തേജേശ്വറിന്റെ ഭാര്യ സഹസ്ര എന്ന 23 കാരിയായ ഐശ്വര്യ എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പിടികൂടിയ എട്ടുപ്രതികളെയും കോടതി റിമാന്റുചെയ്തു. തെളിവുകള്‍ ശേഖരിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് …

കൊട്ടിയൂരിലെത്തിയ നടന്‍ ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തു

കൊട്ടിയൂര്‍: നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. വെള്ളിയാഴ്ച രാവിലെ കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. ഫോട്ടോഗ്രാഫര്‍ സജീവ് നായരാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സജീവന്‍ നായര്‍. രാവിലെ എട്ടരയോടെ നടനും സംഘവും അക്കര കൊട്ടിയൂരിലെത്തിയപ്പോള്‍ സജീവ് നായര്‍ ഫോട്ടോ എടുക്കുകയായിരുന്നു. ഇതുകണ്ട ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് …

ഒരാഴ്ചത്തെ ഫെയ്സ്ബുക്ക് പരിചയം; രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഫാമിലേക്ക് വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടി

മാണ്ഡ്യ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമിലേക്ക് വിളിച്ചു വരുത്തി കൊന്ന് കുഴിച്ചുമൂടി. കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യാണ് കാലപതക കേസില്‍ പോലീസിന്റെ പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.ഒരാഴ്ച മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. സൗഹൃദമായതോടെ ഫാം ഹൗസില്‍ വെച്ച് ഇരുവരും കണ്ടു മുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ഇരുവരും കണ്ട് …

കരിവേടകത്ത് ബൈക്കില്‍ കടത്തിയ 25 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി

കാസര്‍കോട്: കരിവേടകത്ത് എക്‌സൈസ് നടത്തിയ വാഹനപരിശോധനയില്‍ ബൈക്കില്‍ കടത്തിയ 25 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി. കൊട്ടോടി ഒരളയിലെ തടുമുറിയില്‍ വീട്ടില്‍ അലക്സണ്ടര്‍(33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ബന്തടുക്ക റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. സിഇഒ മാരായ കെപി ജോബി, കെ ഗണേഷ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

പി.പി കുഞ്ഞികൃഷ്ണന്‍ നായര്‍ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍മാന്‍

കാസര്‍കോട്: പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായരെ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. വെള്ളിക്കോത്ത് സ്വദേശിയും ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബില്‍ 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം സെക്രട്ടറി, പ്രസിഡന്റ്, സോണ്‍ ചെയര്‍മാന്‍, ലയണ്‍സ് ഡിസ്ട്രിക്ട് കമ്മിറ്റികളുടെ ചെയര്‍മാന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പടന്നക്കാട് ബേക്കല്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ബേക്കല്‍ ക്ലബില്‍ പുതുതായി തുടങ്ങിയ പ്രൊബേഴ്‌സ് ക്ലബിന്റെ പ്രസിഡന്റുമാണ്. കാഞ്ഞങ്ങാട് ഷട്ടില്‍ …

കൊടകരയിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; ഒരാൾ മരിച്ചു, രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങി

തൃശൂർ: കൊടകരയിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് ഉള്ളിൽ കുടുങ്ങിയത്. ഇതിൽ ഒരാളെ പുറത്തെടുത്തു. ഒരാളുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരാളിന് വേണ്ടി പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു. 17 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നു പറയുന്നു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വീട് തകർന്നു വീണതോടെ മറ്റു 14 പേർ …

മാതാവിനെ മകൻ ചുട്ടു കൊന്ന സംഭവം: ലഹരി മാഫിയയെ പുണരുന്ന സംസ്ഥാന സർക്കാർ സമ്മാനിച്ച കാണിക്ക: പി.ആർ. സുനിൽ

കാസർകോട്: വൊർക്കടിയിൽ മകൻ മാതാവിനെ ചുട്ടു കൊന്നത് പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ പൊൻതൂവലാണെന്നു ബി ജെ പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ അപലപിച്ചു. ലഹരിക്ക് അടിമയായ മകൻ അമ്മയെ ചുട്ടുകൊന്ന സംഭവം ദാരുണവും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലഹരിക്ക് അടിമകളാകുന്നവർ ആദ്യം ആക്രമിക്കുന്നത് സ്വന്തം കുടുംബത്തെത്തന്നെയാണ്. ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ ഗുരുതര വീഴ്ച്ചയുടെ പരിണിത ഫലമാണ് വൊർക്കാടിയിലെ കൊലപാതകം. നികുതി വരുമാനം ലക്ഷ്യമിട്ട് കൂടുതൽ ഔട്ട്‌ലെറ്റുകൾ തുടങ്ങി …

മധ്യകേരളത്തിൽ മഴ ശക്തമായി; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ജൂൺ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, …

തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിനു പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് വിവരം. അമിതമായി മത്സരങ്ങൾ കളിക്കുന്നതിനാൽ വിശ്രമം നൽകുന്നതിനാണ് ബുംറയെ ഒഴിവാക്കുന്നത്. 5 ടെസ്റ്റുകളുടെ പരമ്പരയിൽ 3 ടെസ്റ്റിലാകും ബുംറ കളിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബോളിങ് നിരയിൽ ബുംറയ്ക്കു മാത്രമാണ് തിളങ്ങാനായത്. ആദ്യ ഇന്നിങ്സിൽ താരം 5 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മറ്റു ബോളർമാരെല്ലാം നിറം മങ്ങിയ സാഹചര്യത്തിൽ ബുംറയെ ഒഴിവാക്കുന്നത് ഇന്ത്യയുടെ സാധ്യതകളെ …

മാതാവിനൊപ്പം ഹജ്‌ജിന് പോയ ആലംപാടി സ്വദേശി മക്കയിൽ മരിച്ചു

കാസർകോട്: ഉമ്മയോടൊപ്പം ഹജ് കർമം നിർവഹിക്കാൻ പോയ ആലംപാടി സ്വദേശി മക്ക യിൽ മരിച്ചു. ആലംപാടി ഗവ. ഹൈസ്‌കൂളിനടുത്തെ സമീപം എ.സുബൈർ (52) ആണ് മരിച്ചത്. മാതാവ് ബീഫാത്തിമക്കൊപ്പമാണ് ഹ‌ജ്ജിന് പോയത്. കർമങ്ങൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെ രണ്ടാഴ്ച്‌ച മുൻപ് രക്തസമ്മർദത്തെ തുടർന്ന് തലച്ചോറിന് ക്ഷതമേറ്റ് മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുബൈറിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇളയ സഹോദരൻ റഷീദ് രണ്ടു ദിവസം മുൻപ് മക്കയിലേക്ക് പോയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ബന്ധുക്കൾക്ക് മരിച്ചതായി വിവരം ലഭിച്ചത്. …

‘ഹാപ്പി ബെർത്ത് ഡേ ബോസ് ‘ കെണിയായി; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ജന്മദിനം ആഘോഷിച്ച ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജന്മദിനം ആഘോഷിച്ച ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷിനാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായി മാറ്റം ലഭിച്ചത്. മേയ് 30ന് അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ഫിജാസിന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പിന്നാലെ ഇതിന്റെ വിഡിയോ ഹാപ്പി ബെർത്ത് ഡേ ബോസ് എന്ന തലക്കെട്ടിൽ ഫിജാസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. …

അയൽവീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു; ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊന്നു. ഇളമ്പള്ളി സ്വദേശി സിന്ധു(45) ആണ് മരിച്ചത്. മകൻ അരവിന്ദിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപന നടത്തുന്നയാളാണ് സിന്ധു. വ്യാഴാഴ്ച രാത്രി 9നാണ് സംഭവം. കുടുംബ വഴക്കിനിടെ വാക്കത്തി ഉപയോഗിച്ച് അരവിന്ദ് സിന്ധുവിനെ വെട്ടി കൊല്ലുകയായിരുന്നു. അരവിന്ദ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം അടുത്ത വീട്ടിലെത്തി പറഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു.അമിതമായ ലഹരി ഉപയോഗം കാരണം മാനസിക …

സൈബർ തട്ടിപ്പിൽ നാലരലക്ഷം രൂപ നഷ്ടപ്പെട്ടു; ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീടു വിട്ട യുവതിയെ പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായതിനു പിന്നാലെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീടു വിട്ട യുവതിയെ പൊലീസ് കണ്ടെത്തി. കിളിമാനൂർ സ്വദേശി പാർവതിയെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും തമ്പാനൂർ പൊലീസാണ് കണ്ടെത്തിയത്.സ്വകാര്യ ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കു പോകുന്നെന്നു പറഞ്ഞാണ് പാർവതി വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും തിരികെ എത്താത്തതോടെ മുറിയിൽ നടത്തിയ പരിശോധനയിൽ കുറിപ്പ് കണ്ടെത്തി. താൻ മരിക്കാൻ പോകുന്നെന്നും എല്ലാത്തിനും കാരണം ടെലിഗ്രാമിൽ നോക്കിയാൽ അറിയാമെന്നും മക്കളെ നോക്കണമെന്നും …

അന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയ്ക്കു നേരെ കത്തി കാട്ടി രണ്ടേകാൽ പവൻ്റെ മാലയും കമ്മലും കവർന്ന സംഭവം; മോഷ്ടാവ് കൂക്കാനത്തെ രാജേന്ദ്രനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പയ്യന്നൂർ പൊലീസ്

പയ്യന്നൂർ: അന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയ്ക്ക് നേരെ കത്തി കാട്ടി രണ്ടേകാൽ പവൻ്റെ മാലയും കമ്മലും ബലമായി ഊരിയെടുത്ത മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ ഹൗസിൽ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പിലാത്തറയിൽ വച്ച് പിടികൂടിയത്. പ്രതി കവർച്ചക്കെത്തിയ സ്കൂട്ടിയും പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ അന്നൂർ കൊരവയലിലായിരുന്നു കവർച്ച. കണ്ടോത്ത് വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന കുണ്ടത്തിൽ രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ മൂന്ന് പവനോളം തൂക്കം വരുന്ന …

ബാലാവകാശ കമ്മിഷൻ ഉത്തരവ് മറികടക്കാം; അധ്യാപകർക്കു കുട്ടികളുടെ സ്കൂൾ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ കുട്ടികളുടെ അന്തസ്സിന് ക്ഷമതേൽപ്പിക്കുന്നതിനാൽ ബാഗ് പരിശോധന ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാൽ ബാഗുകൾ പരിശോധിക്കാമെന്നും ഇതിൽ നടപടി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് പ്രഖ്യാപനം. ലഹരി മാഫിയ വൻ തോതിൽ കുട്ടികളെ ലക്ഷ്യമിടുന്നു. ലഹരി …