പിടിഎ യോഗത്തിന് സ്‌കൂളിലേക്ക് പോയ കരിവേടകത്തെ ഭര്‍തൃമതിയെയും മകനെയും കാണാതായി

കാസര്‍കോട്: പിടിഎ യോഗത്തിന് സ്‌കൂളിലേക്ക് പോയ കരിവേടകത്തെ ഭര്‍തൃമതിയെയും മകനെയും കാണാതായതായി പരാതി. കരിവേടകം സ്വദേശി അരുണ്‍ നാരായണന്റെ ഭാര്യ എം അനില(29)യെയാണ് കാണാതായത്. അഞ്ചുവയസുള്ള മകനെയും കാണാതായതായി ഭര്‍ത്താവ് അരുണ്‍ ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ മീറ്റിങ്ങുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച രാവിലെ 9.30നു മകനൊപ്പം അനില സ്‌കൂളിലേക്ക് പോവുകയായിരുന്നു. വൈകീട്ടും തിരിച്ചെത്തിയില്ല. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തനായില്ല. പടുപ്പ് തവനം സ്വദേശിയായ അപ്പുവിന്റെ കൂടെപ്പോയതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് അരുണ്‍ പരാതിയില്‍ പറഞ്ഞു. ബേഡകം പൊലീസ് …

അഗല്‍പ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: അഗല്‍പ്പാടി എസ്.എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉബ്രങ്കള സീതാംഗുലി ഹൗസിലെ എസ് ബാലകൃഷ്ണ(48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് …

കൊപ്പളത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി 3 പേര്‍ പിടിയില്‍

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്തെ ബേയ് ഇന്‍ റിസോര്‍ട്ട് എന്ന സ്ഥാപനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയിലായി. 12.327 ഗ്രാം കഞ്ചാവും, 0.319 ഗ്രാം മെത്താഫിറ്റമിനും കൈവശം വെച്ച കുറ്റത്തിന് തിരൂരങ്ങാടി മൂന്നിയൂരിയിലെ കെ റാഷിദ്(33), പള്ളിക്കര ഹദാദ് നഗറിലെ എ സമീര്‍(43), കുമ്പള പേരാലിലെ മുഹമ്മദ് ഷഫീഖ്(25) എന്നവരെയാണ് കുമ്പള എക്സൈസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ റേഞ്ച് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു …

ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ യുവതി ബിയര്‍ കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു

കൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവാവിനെ യുവതി ബിയര്‍ കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് അറിയിച്ച പൊലീസ് ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിച്ചു. എടശ്ശേരി ബാറില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അക്രമ സംഭവം. സിനിമ താരങ്ങള്‍ അടക്കം ഡിജെ പാര്‍ട്ടിയിൽ ഉണ്ടായിരുന്നു. മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ …

കാമുകനൊപ്പം താമസിക്കണം; കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 കാരനെ തല്ലിക്കൊന്നു, മൃതദേഹം കിണറ്റില്‍ തള്ളിയ ഭാര്യയും കാമുകനും അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ കാമുകനൊപ്പം ജീവിക്കാൻ അമ്പതുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും സുഹൃത്തും അറസ്റ്റിൽ. ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുമംഗല(45), കാമുകന്‍ നാഗരാജു(40) എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് പിന്നാലെ മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ജൂണ്‍ 24 ന് തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയിലാണ് സംഭവം. തിപ്തൂരിലെ കൽപടരു ഗേൾസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഭാര്യ സുമംഗലയ്ക്ക്, കരഡലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. തങ്ങളുടെ …

കപ്പലിൽ മരണപ്പെട്ട തിരുവക്കോളി അങ്കക്കളരിയിലെ പ്രശാന്തിൻ്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും

കാസർകോട്: കപ്പലിൽ മരണപ്പെട്ട തിരുവക്കോളി അങ്കക്കളരിയിലെ പ്രശാന്തി(39)ൻ്റെ മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് കൈമാറും. യുഎസിൽനിന്ന് മൃതദേഹം തിങ്കളാഴ്ച രാവിലെ മുംബൈയിലെത്തുകയും അവിടെനിന്ന് രാവിലെ 8.50ന്റെ ഇൻഡിഗോ വിമാനത്തിൽ 10.20ന് മംഗളൂരുവിലും പിന്നീട് വീട്ടിലെത്തുമെന്ന വിവരമാണ് കിട്ടിയതെന്നും ബന്ധുക്കൾ പറഞ്ഞു. കപ്പൽ കമ്പനി പ്രതിനിധികളും ഒപ്പമുണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു. ഉദുമ പാക്യാരയിലെ കുടുംബ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനുശേഷം കുന്നിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ജപ്പാനിൽ നിന്ന് യുഎസ് തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ട തൈബേക്ക് എക്സ്പ്ലോറർ എന്ന എൽപിജി കപ്പലിൽ …

വിവാഹമോചനം നടത്താതെ രണ്ടാം വിവാഹം; ബിജെപി മുൻ എംഎൽഎയെ പാർട്ടിയിൽ നിന്നു പുറത്താക്കി

ദെഹ്റാദൂൺ: ബഹുഭാര്യത്വം നിരോധിക്കുന്ന ഏകസിവിൽ കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിൽ വിവാഹമോചനം നടത്താതെ ണ്ടാമതും വിവാഹം കഴിച്ച മുൻ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ സുരേഷ് റാത്തോഡിനെയാണ് 6 വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി.2017-2022 കാലയളവിൽ ജ്വാലാപുർ മണ്ഡലത്തിലെ എംഎൽഎയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് നടി ഊർമിള സനവാറിനെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുള്ള ബന്ധം നിയമപരമായി …

സഹോദരിയുടെ വിവാഹനിശ്ചയത്തിനായി സാരി വാങ്ങി, ആദ്യദിനം തന്നെ കളർ നഷ്ടമായി; തുണിക്കടയ്ക്ക് 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

കൊച്ചി: സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ പോയി ഉപയോഗശൂന്യമായ കേസിൽ തുണിക്കടയ്ക്ക് 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ് ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താവ് പരാതിപ്പെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥാപന നിലപാടിനെയും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ചോദ്യം ചെയ്തു. സഹോദരിയുടെ വിവാഹനിശ്ചയത്തിനായി ഭാര്യയ്ക്കും മറ്റു ബന്ധുക്കൾക്കും …

ആയിരങ്ങളുടെ വെള്ളം കുടി മുട്ടിച്ച് റീൽസ് ചിത്രീകരണം; ജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച 3 യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് റീൽസ് ചിത്രീകരിക്കാനായി ജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച 3 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. തൈക്കാട്ടുശേരി സ്വദേശികളാണ് പിടിയിലായത്. ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വാട്ടർടാങ്കിനു മുകളിൽനിന്ന് കൂകി വിളിയും വലിയ ശബ്ദവും ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. 2 പേർ ടാങ്കിലിറങ്ങി കുളിക്കുകയും ഒരാൾ വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി …

റീൽസ് ചിത്രീകരണത്തിനിടെ ജീപ്പ് കാരാപ്പുഴ ഡാമിൽ വീണു; 5 യുവാക്കൾക്കെതിരെ കേസ്, വാഹനം പിടിച്ചെടുത്തു, ആർസി റദ്ദാക്കും

വയനാട്: റീൽസ് ചിത്രീകരണത്തിനിടെ കാരാപ്പുഴ ഡാമിന്റെ റിസർവോയറിലേക്ക് ജീപ്പ് വീണ സംഭവത്തിൽ കർശന നടപടികളുമായി പൊലീസ്. ജീപ്പ് പിടിച്ചെടുത്തതിനൊപ്പം 5 പേർക്കെതിരെ കേസെടുത്തു. മീനങ്ങാടി സ്വദേശി പി.കെ.ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. വാഹനത്തിന്റെ ആർസി ക്യാൻസൽ ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ നെല്ലറച്ചാൽ വ്യൂ പോയിന്റിലാണ് സംഭവം. റീൽസ് ചിത്രീകരണത്തിനിടെ വാഹനം ഡാമിലേക്ക് …

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം, സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ …

അപ്പാർട്ട്മെന്റിൽ ദുർഗന്ധം; പരിസരവാസികൾ ജനൽ തുറന്നു നോക്കി, കഴുത്തറുത്ത നിലയിൽ വളർത്തുനായയുടെ ജഡം, ആഭിചാരക്രിയയുടെ ഭാഗമായി അതിക്രൂരമായ കൊല നടത്തിയ യുവതി പിടിയിൽ

ബംഗളൂരു: യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വളർത്തു നായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. ആഭിചാരക്രിയയുടെ ഭാഗമായാണ് യുവതി മൂന്ന് വളര്‍ത്തു നായകളില്‍ ഒരു ലാബ്രഡോറിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പശ്ചിംബംഗാള്‍ സ്വദേശിനിയായ ത്രിപര്‍ണ പയക് എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് നായയുടെ ജഡം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബെംഗളുരുവിലാണ് സംഭവം. കഴുത്തറുത്ത ശേഷം, നായയെ തുണിയില്‍ പൊതിഞ്ഞു വച്ച നിലയിൽ ആയിരുന്നു. പുറത്തറിയാതിരിക്കാൻ വാതിലുകളും …

ആശുപത്രിയിൽ കയറി നഴ്സിനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ തേടി പൊലീസ്

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനിയായ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം അജ്ഞാതനായ യുവാവ് രക്ഷപ്പെട്ടു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (18) ആണ് കൊല്ലപ്പെട്ടത്. ‌ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെയാണ്‌ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുത്തത്. ആളുകൾ ബഹളം വച്ചപ്പോൾ പ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് സന്ധ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു വെന്നാണ് പൊലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി …

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാസർകോട് അടക്കം 9 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശ്ശൂരിലെ സ്കൂളുകൾക്ക് ഇന്ന് അവധി

കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യൊല്ലോ അലേർട്ട് ഉള്ളത്. വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 …

കെട്ടിടത്തിൽനിന്ന് വീണ് കുറ്റിക്കോൽ സ്വദേശി മാൾട്ടയിൽ മരിച്ചു

കാസർകോട്: കെട്ടിടത്തിൽനിന്ന് വീണ് കുറ്റിക്കോൽ സ്വദേശി യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ മരിച്ചു. കുറ്റിക്കോൽ ശങ്കരംപ്പാടി സ്വദേശി അജേഷ് കുമാർ മഞ്ഞനടുക്കം(40) ആണ് മരിച്ചത്. നാലുവർഷത്തിലേറെയായി മാൾട്ടയിൽ കുടുംബത്തോടെ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. കുറ്റിക്കോൽ ശങ്കരംപ്പാടിയിലെ രാമചന്ദ്രൻ നായരുടെയും (ആർഎസ്‌പി ഉദുമ മണ്ഡലം സെക്രട്ടറി) ദാക്ഷായണിയുടെയും മകനാണ്. ഭാര്യ: കെ.പ്രിയ (മാൾട്ട), മകൾ: ദേവിക, സഹോദരങ്ങൾ: വിജേഷ് (ദുബാ യ്), ജയേഷ് (മാൾട്ട).

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭനങ്ങൾ നൽകി പീഡിപ്പിച്ച കേസ്; വട്ടംതട്ട സ്വദേശിയായ 34 കാരന് 52 വർഷം കഠിനതടവും 2.21 ലക്ഷം രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 52 വർഷം കഠിന തടവും 2,21,000 രൂപപിഴയും ശിക്ഷ വിധിച്ചു. മുന്നാട് വട്ടംതട്ട ഉണുപ്പുംകല്ല് സ്വദേശി എച്ച് സുരേഷിനെ(34)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും,9 മാസവും,1 ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2022 ൽ ഓണത്തിന് രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. ബേഡകം പൊലീസ് …

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, 34 പന്നികളെ കൊന്ന് സംസ്കരിച്ചു

എറണാകുളം: കാലടിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പാണ്ഡ്യൻചിറയിലെ സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊന്ന് സംസ്കരിച്ചു. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും ജില്ലാ കല്കടർ പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാസം വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. രോഗം ബാധിച്ച ഫാമിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ 2 മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് …

അമിത വേഗതയില്‍ റോങ് സൈഡിലൂടെയെത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം, വൈദ്യുത പോസ്റ്റും ഇരുചക്രവാഹനവും ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: കോതമംഗലത്ത് അമിത വേഗത്തിലെത്തിയ കെഎസ്ഇബിയുടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തൃക്കാരിയൂര്‍ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയില്‍ നിന്ന് കോതമംഗലത്തേക്കു പോകുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയില്‍ റോങ് സൈഡിലൂടെ എത്തിയ കാര്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലെ വൈദ്യുത പോസ്റ്റും പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനവും ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തങ്കപ്പന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം …