കൊപ്പളത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി 3 പേര്‍ പിടിയില്‍

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്തെ ബേയ് ഇന്‍ റിസോര്‍ട്ട് എന്ന സ്ഥാപനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയിലായി. 12.327 ഗ്രാം കഞ്ചാവും, 0.319 ഗ്രാം മെത്താഫിറ്റമിനും കൈവശം വെച്ച കുറ്റത്തിന് തിരൂരങ്ങാടി മൂന്നിയൂരിയിലെ കെ റാഷിദ്(33), പള്ളിക്കര ഹദാദ് നഗറിലെ എ സമീര്‍(43), കുമ്പള പേരാലിലെ മുഹമ്മദ് ഷഫീഖ്(25) എന്നവരെയാണ് കുമ്പള എക്സൈസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ റേഞ്ച് ഇന്‍സ്പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ കെ പീതാംബരന്‍, ഉദ്യോഗസ്ഥരായ ടികെ രഞ്ജിത്ത്, എംഎം അഖിലേഷ്, വി അവിനാഷ്, ഡ്രൈവര്‍ പി പ്രവീണ്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page