നവജാത ശിശുക്കളുടെ കൊലപാതകം; കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് ഫൊറൻസിക് പരിശോധന, പ്രതികളെ കോടതിയിൽ ഹാജരാക്കും
തൃശൂർ: പുതുക്കാട് അവിവാഹിതരായ ദമ്പതികൾ നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുഴികൾ തുറന്ന് പരിശോധിക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട ഒന്നാം പ്രതി അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫൊറൻസിക് സംഘം പരിശോധന നടത്തുക. നേരത്തേ ഇരുവരെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ 12.20ഓടെ ആമ്പല്ലൂർ സ്വദേശി ഭവിൻ നവജാത ശിശുക്കളുടെ അസ്ഥിയുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കുറ്റകൃത്യം പുറത്തായത്. സുഹൃത്തായ യുവതിയിൽ ജനിച്ച കുഞ്ഞുങ്ങളെ …