പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരി വില്‍പന; നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവതി പിടിയില്‍

കാസര്‍കോട്: വില്‍പനക്കായി കൊണ്ടുപോവുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവതി പിടിയില്‍. മാവിലാക്കടപ്പുറം സ്വദേശിനി ഗീതാഞ്ജലി(40)യാണ് ചന്തേര പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മാവിലാക്കടപ്പുറം ജിഎല്‍പി സ്‌കൂളിന് സമീപത്തുവച്ചാണ് യുവതിയെ പിടികൂടിയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തും സംഘവും പതി പട്രോളിങിന്റെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു. കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി നില്‍ക്കുന്ന സ്ത്രീ പൊലീസിന്റെ വാഹനം കണ്ട് പരുങ്ങി നിന്നു. സംശയം തോന്നിയ പൊലീസ് വാഹനം നിര്‍ത്തി കവറിലെന്തെന്ന് യുവതിയോട് ചോദിച്ചു. മറുപടി ലഭിക്കാതെ വന്നപ്പോള്‍ പൊലീസ് പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. 61 പാക്കറ്റുകളാണ് പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയത്. പ്രദേശത്ത് വില്‍പനക്കായി കൊണ്ടുപോകുന്നതാണെന്നും വിദ്യാര്‍ഥികള്‍ക്കും മറ്റും വിതരണം ചെയ്യാറുണ്ടെന്നും യുവതി സമ്മതിച്ചു. തുടര്‍ന്ന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സ്‌റ്റേഷനിലെത്തിച്ച് ബിഎന്‍എസ്എസ് നോട്ടീസ് നല്‍കി വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page