കുമ്പള പഞ്ചായത്ത് ബസ് ഷെല്‍ട്ടര്‍ അഴിമതി; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: കുമ്പള പഞ്ചായത്ത് ബസ് ഷെല്‍ട്ടര്‍ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്നതോടെ പകരം സ്റ്റാന്‍ഡ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ അശാസ്ത്രീയമായി ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് അതിലും സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ശ്രമം. നേരത്തെ തന്നെ ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലും അഴിമതിയാരോപണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പോലും അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് കുമ്പള പഞ്ചായത്ത് ഭരണസമിതി. ലാഭം പങ്കിട്ടെടുക്കുന്നതില്‍ കുമ്പള പഞ്ചായത്തില്‍ കൊടികളുടെ നിറങ്ങള്‍ക്ക് വ്യത്യാസമില്ലെന്നത് നാട്ടില്‍ പാട്ടാണ്. ഏതു പാര്‍ട്ടിയായാലും അഴിമതി വെച്ച് പൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യോഗം മുന്നറിയിച്ചു.
ജില്ലാ ട്രഷറര്‍ അബ്ദുള്ള ലത്തീഫ് കുമ്പള, കെ രാമകൃഷ്ണന്‍, ഇസ്മായില്‍ മൂസ, സഹീറ ലത്തീഫ്, സുധാകരന്‍, അസ്ലം, ബീരാന്‍ മൊയ്തീന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page