ഹമാസും ഇസ്രയേലും ആക്രമണം നിര്‍ത്തണമെന്ന്  ഇന്ത്യ;യുദ്ധം അവസാനിപ്പിക്കണമെന്ന്‌ യു.എന്‍ പ്രമേയം; ഇന്ത്യ വിട്ടു നിന്നു


ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ്‌ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.എന്‍.പൊതു സഭയില്‍ ജോര്‍ദ്ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടു നിന്നു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയില്‍ ഉള്ളവര്‍ക്ക്‌ സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം അപകീര്‍ത്തികരമെന്നാണ്‌ ഇസ്രയേലിന്റെ പ്രതികരണം. ഹമാസും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കണമെന്ന്‌ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലും സുരക്ഷാ സംവിധാനം തകര്‍ന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. നിരവധിപേരെ തടവുകാരാക്കി വച്ചിരിക്കുന്നത്‌ മാനുഷിക പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്‌- യു.എസിലെ യു.എന്‍ പ്രതിനിധി യോജന പട്ടേല്‍ പറഞ്ഞു.സ്വതന്ത്ര്യവും പരമാധികാരവുമുള്ള പാലസ്‌തീന്‍ രാജ്യം രൂപീകൃതമാകണം. കൃത്യമായ അതിര്‍ത്തികള്‍ സൃഷ്‌ടിക്കുകയും ഇസ്രയേലും പാലസ്‌തീനും സമാധാനത്തില്‍ കഴിയുകയും വേണമെന്നും ഇരു കൂട്ടരും ആക്രമണങ്ങള്‍ അവസാനിപ്പിച്ച്‌ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും യോജന പട്ടേല്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page