ലോങ് ജംപിൽ മലയാളി താരം എം.ശ്രീശങ്കർ ഫൈനലിൽ;ഷൂട്ടിംഗിൽ വീണ്ടും വെള്ളി നേടി രാജ്യം;ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ നാലാമത്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്.1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ജിൻസൻ ജോൺസനും ഫൈനലിലെത്തി. ഹീറ്റ്‌സിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്. അതേ സമയം തന്നെ ഷൂട്ടിംഗിൽ ഇന്ത്യൻ കുതിപ്പ് തുടരുകയാണ്. ഷൂട്ടർമാർ ഇതുവരെ നേടിയത്‌ 19 മെഡൽ. അതിൽ ആറ് സ്വർണവും എട്ട് വെള്ളിയും അഞ്ച്‌ വെങ്കലവുമുണ്ട്‌.ഇതിന് മുൻപ് 2006 ദോഹ ഗെയിംസിലാണ്‌ ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച നേട്ടം. അത്തവണ ഇന്ത്യക്ക്‌ മൂന്ന്‌ സ്വർണമടക്കം 14 മെഡലായിരുന്നു.

കഴിഞ്ഞതവണ ജക്കാർത്തയിൽ രണ്ട്‌ സ്വർണമടക്കം ഒമ്പത്‌ മെഡൽ. അതിന്റെ ഇരട്ടിയിലേറെ മെഡലുകളായി ഇതുവരെ. ഇനിയും നാലിനങ്ങൾ  ബാക്കിയുണ്ട്.ഷൂട്ടിംഗിൽ 28 ഇനങ്ങൾ പൂർത്തിയായപ്പോൾ ചൈനയ്‌ക്ക്‌ 12 സ്വർണമടക്കം 23 മെഡലാണ്‌. ഇന്ത്യയാണ്‌ രണ്ടാംസ്ഥാനത്ത്‌. യുവത്വത്തിന്‌ മുൻതൂക്കമുള്ള 33 പേരുടെ ഷൂട്ടിങ് സംഘമാണ്‌ ഇന്ത്യയുടേത്‌. നിലവിൽ മെഡൽപട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ആണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page