കാസര്‍കോട്: പൂരക്കളി ആചാര്യനും സംസ്ഥാന ഗുരുപൂജ അവാര്‍ഡ് ജേതാവുമായ മടക്കര മുഴക്കീല്‍ സ്വദേശി ഇടയിലെ വീട്ടില്‍ ചെറിയ കുഞ്ഞി അന്തരിച്ചു. 88 വയസായിരുന്നു. മറത്തുകളി പൂരക്കളി രംഗത്ത് 60 വര്‍ഷമായി നിറഞ്ഞു നിന്ന കലാകാരനായിരുന്നു. പൂരക്കളി ആചാര്യന്‍ പൊക്കന്‍ പണിക്കറുടെ ശിഷ്യനായിരുന്നു. സംസ്‌കൃത പണ്ഡിതന്‍ കൂടിയായ ഇദ്ദേഹത്തിന് 2019 ലാണ് പൂരക്കളിയിലെ പ്രാവീണ്യത്തിന് ഗുരുപൂജ അവാര്‍ഡ് ലഭിച്ചത്. കാടങ്കോട് നെല്ലിക്കാ തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്രമായിരുന്നു പ്രധാന തട്ടകം. കാരിയില്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം.
ഭാര്യ: നാരായണി. മക്കള്‍: സതീശന്‍, നന്ദിനി, സാവിത്രി. മരുമക്കള്‍: രാമന്‍, സൂന.