കണ്ണൂര്‍: പൊലീസിനെ ആക്രമിച്ച കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന റിമാണ്ട് പ്രതി ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചു. സംഭവത്തില്‍ ബേക്കല്‍ ബാരയിലെ അഹമ്മദ് റാഷിദിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പൊലീസിനെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയാണ് അഹമ്മദ് റാഷിദ്. ജില്ലാ ജയിലില്‍ റിമാന്റിലായിരുന്ന ഇയാളെ അവിടെ നിന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. താമസിപ്പിച്ചിരുന്ന ബ്ലോക്കില്‍ നിന്നു പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനിടയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്ജുന് ചന്ദ്ര (32)നെ തള്ളിയിടുകയായിരുന്നു. തടയാനെത്തിയ പ്രിസണ്‍ ഓഫീസര്‍മാരായ മഹേഷ് (38), ഖലീലുല്‍ റഹ്്മാന്‍ (36) എന്നിവരെയും ആക്രമിച്ചതായി കേസില്‍ പറയുന്നു.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)