കാസര്‍കോട്: മഹിളാ മന്ദിരത്തില്‍ നിന്നും സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണാതായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മഹിളാ മന്ദിരത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി. പതിവുപോലെ തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖാന്തിരമാണ് പെണ്‍കുട്ടി മഹിളാമന്ദിരത്തില്‍ എത്തിയത്.