കാസര്‍കോട്: പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതാകുന്ന സംഭവം വര്‍ധിക്കുന്നു. ഈമാസം 10നു കാണാതായ ന്യൂഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ബുലാന്‍ മസ്ജിദ് സ്വദേശി അര്മാന് അന്‍സാരി (14) യെ കണ്ടെത്തുന്നതിന് മേല്‍പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആഗസ്റ്റ് പത്തിന് വൈകിട്ടാണ് കുട്ടിയെ ഗവ.ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് കാണാതായത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുപോവുകയായിരുന്നു. തുടര്‍ന്നു ജീവനക്കാരുടെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്ന് മേല്പറമ്പ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂണിലും ഒരു 15 കാരനെ കാണാതായിരുന്നു. സ്കൂളിലേക്ക് പോയ പ്രവിഷ് എന്ന വിദ്യാര്‍ഥി തിരിച്ചെത്തിയില്ല.