കാസര്‍കോട്: സ്കൂട്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു.
ചെറുവത്തൂര്‍ പാല കുഴിപ്രാട്ട് സ്വദേശി കെ.ഗോവിന്ദന്(48) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി രാത്രി 10.30 മണിക്ക് ആനിക്കാടിയിലായി രുന്നു അപകടം. ഗോവിന്ദന് ഓടിച്ച സ്കൂട്ടി നിയന്ത്രണം മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം പുലര്‍ച്ചേ മരിച്ചു. ചീമേനി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കുഴിപ്രാട്ടെ കുഞ്ഞിക്കണ്ണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ഷീമ. മക്കള്‍: അമൃത, അമേയ(ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്, അനീഷ്, രാജേഷ്, ഷീബ.