ആദ്യ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 6.02 ശതമാനം വോട്ട് രേഖപ്പെടുത്തി; സ്ഥാനാർത്ഥികളും ജനപ്രതിനിധികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

കാസർകോട് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ 6.02 ശതമാനം വോട്ട് രേഖപ്പെടുത്തി. പയ്യന്നൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത്. ഇവിടെ പോളിംഗ് ശതമാനം 7.86 ആണ്. മറ്റു മണ്ഡലങ്ങളിൽ, മഞ്ചേശ്വരം (5.35%), കാസർകോട് മണ്ഡലം(5.49), ഉദുമ മണ്ഡലം (5.61), കാഞ്ഞങ്ങാട് മണ്ഡലം(5.56), തൃക്കരിപ്പൂർ മണ്ഡലം(5.82), കല്യാശ്ശേരി മണ്ഡലം( 6.75). സ്ഥാനാർത്ഥികളും ജനപ്രതിനിധികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ ഭാര്യക്കൊപ്പം പടന്നക്കാട് എസ് എൻ ടി ടി ഐ ബൂത്തിൽ വോട്ടു ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ ക്ലായിക്കോട് ജി യുപി സ്കൂളിൽ വോട്ട് ചെയ്തു. എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി സ്വന്തം ബൂത്തായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബൂത്ത് 43 ൽ (ശ്രീ വാണി വിജയ എ. യു. പി സ്കൂളിൽ ഭർത്താവ് ശശിധരയ്ക്ക് ഒപ്പമായിരുന്നു വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എൻ എ നെല്ലിക്കുന്ന് എം എൽ എ നെല്ലിക്കുന്ന് ജീവി എച്ച് എസ് എസ് ഗേൾസ് 143 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എം രാജഗോപലൻ എംഎൽഎ കയ്യൂർ ജി. വി.എച്ച് .എസിൽ എ വോട്ട് ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ കോളിയടുക്കം 33 ആം ബൂത്തിൽ വോട്ട് ചെയ്തു.
കാസർകോട് ലോക് സഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് കാണാനായത്. നീലേശ്വരത്തും കാഞ്ഞങ്ങാട്ടും വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചു. അരമണിക്കൂറിന് ശേഷമാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിക്കാൻ കഴിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page