കാസര്‍കോട്: കടം കൊടുത്ത പണം തിരികെ ചോദിച്ച യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊന്നക്കാട്, തങ്കയം, കറുകയിലെ 41 കാരിയാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച വൈകുന്നേരം കൊന്നക്കാട് ടൗണിലാണ് സംഭവം. രണ്ട് പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളും തീപ്പെട്ടിയും കരുതിയാണ് അക്രമി എത്തിയത്. യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീപ്പെട്ടി ഉരക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിപ്രകാരം പ്രശാന്ത് എന്ന ദീപുവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. യുവതി നേരത്തെ ദീപുവിന് പണം കൊടുത്തതായി പറയുന്നു. ഇത് തിരികെ ചോദിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ദീപുവിന്റെ ഫോണ്‍ യുവതി വാങ്ങി വെച്ചിരുന്നു. ഇതും അക്രമത്തിന് പ്രേരിപ്പിച്ചതായി സംശയിക്കുന്നു.
![](https://mlozaudj56ft.i.optimole.com/w:1920/h:1068/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound1841573444920230265.jpg)