വൈത്തിരിയിൽ കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് ദാരുണാന്ത്യം; മരിച്ചത് മാതാവും മക്കളും

വയനാട് വൈത്തിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മലപ്പുറം ഒളവണ്ണ സ്വദേശി ഉമ്മറിൻ്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രണ്ടു പേർ മരണത്തിനു കീഴടങ്ങി.
രണ്ട് പേരുടെ മൃതദേഹം കൽപറ്റ കൈനാട്ടി ആശുപത്രിയിലും ഒരാളുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും കാർ ഓടിച്ചിരുന്ന ഉമ്മറിനെയും മറ്റൊരാളെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബംഗളൂരുവിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽപെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page