കാസര്‍കോട്: നീലേശ്വരത്തു നിന്നും കാണാതായ മധ്യവയസ്കനെ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാര്യംകോട് സ്വദേശി കുഞ്ഞിക്കണ്ണന്റെ മകന് എ.കെ ബാലനെ(60)യാണ് ന്യൂ മാഹി റെയില്‍വേ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസാര ശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ബാലനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആണ് കാണാതാത്. ബന്ധുക്കളും നാട്ടുകാരും പൊലീസിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി മരണ വിവരം അറിയുന്നത്. രാവിലെ തന്നെ നീലേശ്വരം പൊലീസും വീട്ടുകാരും തലശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. വൈകീട്ട് നാട്ടിലെത്തിക്കും. സഹോദരങ്ങള്‍: എകെ കുമാരന്, ചന്ദ്രന്, ചന്ദ്രമതി, ചന്തന്, കാര്‍ത്യായനി, കല്യാണി, പരേതരായ ഉണ്ടച്ചി, അമ്പാടി.