ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്ത്; കുണിയയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

പെരിയ: ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. മുഹമ്മദലി ,അഹമ്മദ് കബീര്‍ എന്നിവരെയാണ് കുണിയ കാലിടുക്കത്തു നിന്ന് എക്‌സൈസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ സൂക്ഷിച്ച 500 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഹൊസ്ദുര്‍ഗ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം രാജീവന്‍, ഓഫീസര്‍ ഗ്രേഡ് ബാബുരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍ അലോഗുപ്ത, പ്രശാന്ത് ഐബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കര്‍ണാടക മദ്യം പിടികൂടി

സ്‌കൂട്ടറില്‍ കടത്തിയ കര്‍ണാടക നിര്‍മിതി 6 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയിലായി. ചെങ്കള പാടി സ്വദേശി ചാല്‍ക്കര വീട്ടില്‍ സി.എച്ച് നാരായണന്‍(46) ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ ബി. സി റോഡില്‍ ശനിയാഴ്ച വൈകീട്ട് കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജോസഫ്. ജെ യും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എ.വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് പി, മുരളീധരന്‍, കണ്ണന്‍ കുഞ്ഞി, ശ്യാംജിത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ 15 ദിവസത്തേക്ക് കാസര്‍കോട് സബ് ജയിലില്‍ റിമാന്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page