പിണറായി പൊലീസ് കാപ്പചുമത്തി നാടുകടത്തിയ പ്രതി തിരിച്ചെത്തി; 20 ലക്ഷം തട്ടിയ കേസിലെ പ്രതിക്കൊപ്പം പിടിയിലായി

കണ്ണൂര്‍: പിണറായി പൊലീസ് നാടു കടത്തിയ കാപ്പ കേസ് പ്രതി നിയമം ലംഘിച്ച് നാട്ടിലിറങ്ങി. ഒടുവില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കൊപ്പം പൊലീസ് പിടിയിലായി. വേങ്ങാട്, പടിഞ്ഞാറെ വീട്ടില്‍ സായൂജ് (21) ആണ് പിടിയിലായത്. വളാഞ്ചിച്ചാലിലെ സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ വധക്കേസില്‍ പ്രതിയാണ് സായൂജ്. ഇയാള്‍ക്കെതിരെ 2023 ഒക്ടോബര്‍ മാസത്തില്‍ കാപ്പ ചുമത്തുകയും ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നു നാടു കടത്തുകയുമായിരുന്നു.
ഇതു ലംഘിച്ച് നാട്ടില്‍ തിരികെ എത്തിയ സായൂജ് കാര്‍ യാത്രക്കാരെ അക്രമിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പടുവിലായി സ്വദേശി നവജിത്തിനൊപ്പം പടുവിലായിയില്‍ കണ്ടതോടെയാണ് പൊലീസിന്റെ പിടിയിലായത്. നവനീത് മുങ്ങി നടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാളെ വയനാട്, മീനങ്ങാടി പൊലീസിന് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page