കൂട്ടിരിക്കാനായി എത്തിയ വയോധിക പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ്(75) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഓമന. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page