കോഴിക്കോട് എൻ.ഐ.ടി യിൽ അധ്യാപകന് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്:കോഴിക്കോട് എൻ.ഐ.ടി യിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ കത്തികൊണ്ട് കുത്തിയത്.പ്രതിയെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അധ്യാപകന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നുണ്ടായ  തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. അതിനിടെ മലയാളം പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ എൻ ഐടി യിലേക്ക് ഇന്ന് ഇടതു സംഘടനകൾ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. ദേശാഭിമാനിയുൾപ്പടെയുള്ള പത്രങ്ങൾക്കാണ് ക്യാമ്പസിൽ വിലക്കേർപ്പെടുത്തിയത്. ലൈബ്രറി , ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ പത്രമിടുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. മാതൃഭൂമി , മലയാള മനോരമ പത്രങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

You cannot copy content of this page