അമ്പലമുറ്റത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയില്‍ വെള്ളിയാഴ്ച ഹർത്താൽ

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്.
അമ്പലമുറ്റത്താണ് കൊലപാതകം നടന്നത്. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിലായെന്ന സൂചനയുണ്ട്.
സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

One Comment

  1. ഭരണ പ്രതിസന്ധിയുണ്ടാവുമ്പോൾ ശ്രദ്ധ തിരിക്കാൻ സിപിഎം നടത്തുന്ന നാടകം, മരണപ്പെട്ടയാളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page