മിസൗറി: സ്നേഹം മൂത്ത മാതാവ് തോട്ടിലെന്നു കരുതി കുഞ്ഞിനെ അടുപ്പില്‍ വെച്ചു. കുട്ടി വെന്തുമരിച്ചതിനെത്തുടര്‍ന്ന് പൊലീസ് മാതാവിനെതിരെ കേസെടുത്തു. കുഞ്ഞിന് ഒരു മാസമായിരുന്നു പ്രായം. മാതാവിന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നു കരുതുന്നു.
യുഎസിലെ മിസൗറിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുപ്പില്‍ നിന്നും കുഞ്ഞിന്റെ ഡയപ്പറും വസ്ത്രങ്ങളും കത്തിനശിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ മരണത്തില്‍ ശിശു സംരക്ഷണ സംഘടനകള്‍ ദുരൂഹത പ്രകടിപ്പിച്ചു.