അരി കിലോയ്ക്ക് 29 രൂപ; കേരളത്തില്‍ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം; റേഷൻ കാര്‍ഡ് ആവശ്യമില്ല

കിലോയ്ക്ക് 29 രൂപ നിരക്കില്‍ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ചില്ലറവിപണിയായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരില്‍ 29 രൂപ നിരക്കില്‍ 150 പായ്ക്കറ്റ് പൊന്നിയരിയുടെ വില്‍പന നടത്തി. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ വരുന്ന ദിവസം മുതല്‍ വിതരണം നടത്തും. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി വാങ്ങാം. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ‘ഭാരത് അരി’ വാങ്ങിക്കാം. അരി വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്ക് കണക്കുകള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും അരി ലഭ്യമാക്കും. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണ ചുമതല. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. അഞ്ച്, പത്ത് പായ്ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page