കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്; കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കാസർകോട് നിന്ന് ആരംഭിച്ചു

കാസർകോട്: ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ
കഴിയാത്തിടത്ത് എങ്ങിനെയാണ് സാധാരണക്കാരന് സുരക്ഷയുണ്ടാകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചോദിച്ചു. കാസർകോട് ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാരിനെ പുറത്താക്കാതെ ജനങ്ങൾക്ക് രക്ഷയില്ല. കേരള മുഖ്യമന്തിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റും ആയി മാറിയിരിക്കുകയാണ്. മുഖ്യമന്തിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു. രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം വികസിത ഭാരതം എന്നതാണ് മോദി സർക്കാരിൻ്റെ സങ്കല്പം. എല്ലാവർക്കും വേണ്ട ആഗ്രഹം നടപ്പിലാക്കാൻ മോദി സർക്കാറിന് മാത്രമേ കഴിയൂ. സംശുദ്ധമായ ഒരു ഭരണം ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർക്കാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര പാർലമെൻ്ററി- വിദേശകാര്യ മന്ത്രി വി മുരളീധരൻ പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിൽ ദേശീയ പാത വികസനത്തിനായി ചെലവഴിച്ചത്. എന്നാൽ ഇത് അമ്മായി അപ്പൻ്റെയും മരുമകൻ്റെയും നേട്ടമായി ചിത്രീകരികരിച്ച് പടം വച്ച് നാടെങ്ങും ബോർഡ് വച്ചിരിക്കുകയാണെന്ന് മന്ത്രി മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപയുടെ മാസപ്പടി വാങ്ങിയെന്ന് ആദായ നികുതി ബോർഡ് കണ്ടെത്തിയപ്പോൾ, തൻ്റെ മകളുടെ കമ്പനിയും മറ്റൊരു കമ്പനിയും തമ്മിലുള്ള സേവനത്തിനുള്ള കരാറാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ ത്, ഇപ്പോൾ എന്ത് സേവനമാണെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. പ്രതിപക്ഷ സഖ്യമാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ പിണറായിയുടെ മകളുടെ കേസിൽ ഒരന്വേഷണവും നടക്കുമായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രൻ പറഞ്ഞു. പുതിയ കേരളം നിർമ്മിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. അഴിമതി മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പദയാത്ര ഉദ്ഘാടന ചടങ്ങിൽ
എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, ജെആർപി സംസ്ഥാന സ്ഥാന അദ്ധ്യക്ഷ സികെ ജാനു, ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ സംസാരിച്ചു. കേരള പദയാത്രയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page