കാസർകോട്ടെ എൻഡോസൾഫാൻ കുഴിച്ച് മൂടിയത് മാനദണ്ഡങ്ങൾ പാലിക്കാതെ;കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഗ്രീൻ ട്രിബ്യൂണൽ നോട്ടീസ്

ന്യൂഡൽഹി:കാസ‍ര്‍കോട്ട് എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയില്‍കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്.വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം നല്‍കി. കേരളത്തിനും കര്‍ണാടകയ്ക്കുമാണ് നോട്ടീസ്. കേന്ദ്ര സംഘം നാളെ കാസര്‍കോട് എത്തും. കര്‍ണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയിലാണ് നടപടി. അശാസ്ത്രീയമായി കുഴിച്ച്‌ മൂടിയതിനാല്‍ കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എൻഡോസള്‍ഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസര്‍കോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റില്‍ എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്.ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page