നല്ല ഓറഞ്ച് കണ്ടാല്‍ വിട്ടു കളയരുത്? പലതുണ്ട് ഗുണമെന്നറിയാം

സീസണ്‍ കാലമാണ് ഓറഞ്ചുകള്‍ പച്ചക്കറി മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും റോഡരികിലും നിരന്നു കഴിഞ്ഞു. 60 മുതല്‍ മുകളിലോട്ടാണ് വില. ഒന്നേകാല്‍ കിലോ നൂറിനും രണ്ടു കിലോ നൂറിനുമൊക്കെ വിറ്റഴിക്കുന്നവരുണ്ട്. ഗുണവും വണ്ണവും നോക്കിയാണ് വിപണി വില. കുടക് നാരങ്ങയ്ക്കു വില കുറയും. ചെറുതും അല്‍പം പുളിയുള്ളതുമാണ് കുടക് നാരങ്ങ .നാരാങ്ങ അഥവാ ഓറഞ്ച് ഏതായാലും ഗുണത്തിന് കുറവൊന്നുമില്ല. ഓറഞ്ച് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ആരോഗ്യപ്രദമാണ്. നിവരധി ഗുണങ്ങളാണ് ഓറഞ്ച് കഴിക്കുന്നതിലോടെ ശരീരത്തിന് ലഭിക്കുന്നത്. ഓറഞ്ചിന്റെ ജ്യൂസും തോലും എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച് ജ്യൂസ് മികച്ചൊരു ഹെല്‍ത്തി ഡ്രിങ്കാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ ക്ഷീണം അകറ്റാന്‍ കഴിയും. ഓറഞ്ചിന്റെ തൊലി ചില്ലറക്കാരനല്ല. മുഖത്തെ കറുത്തപാടുകളും കരുവാളിപ്പും മാറ്റി നല്ല നിറം നല്‍കാന്‍ ഓറഞ്ച് തൊലിയ്ക്ക് കഴിയും. ഓറഞ്ചിന്റെ തൊലി തണലില്‍ വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇതില്‍ അല്‍പം പനിനീര് ചേര്‍ത്ത് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം കഴുകി കളയുക. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിന് ഈ മാര്‍ഗം സാഹായകമാണ്.
ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് കടുത്ത പാടുകള്‍ മാറ്റുന്നതിന് അത്യുത്തമമാണ്. ചെറുനാരങ്ങ മുറിക്കുന്നത് പോലെ ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖം മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മ്മത്തിലെ അഴുക്കെല്ലാം നീങ്ങി മുഖചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും ലഭിക്കുമെന്നാണ് ബ്യുട്ടീഷന്‍മാര്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page