മനുഷ്യക്കടത്ത് ആരോപിച്ച് 300 ഇന്ത്യക്കാരുമായി സഞ്ചരിച്ച ഫ്രാന്‍സ് വിമാനം നിലത്തിറക്കി

മനുഷ്യക്കടത്ത് ആരോപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്ന് നിക്കരാഗ്വയിലേക്ക് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം ഫ്രാന്‍സ് വെള്ളിയാഴ്ച നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പത്ത് കുട്ടികള്‍ തങ്ങളെ രക്ഷിക്കണം എന്ന് അഭയം തേടിയതായും റിപ്പോര്‍ട്ട്.
റൊമാനിയ ആസ്ഥാനമായുള്ള ലെജന്‍ഡ് എയര്‍ലൈന്‍സ് വിമാനം ദുബായിലെത്തിയ ശേഷം വ്യാഴാഴ്ച മുതല്‍ പാരീസില്‍ നിന്ന് 150 കിലോമീറ്റര്‍ കിഴക്കുള്ള വാട്രി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. മനുഷ്യക്കടത്തിന് ഇരയാകാന്‍ സാധ്യതയുള്ളവരെയാണ് വിമാനം കൊണ്ടുപോകുന്നതെന്ന അജ്ഞാത വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ഇന്ത്യന്‍ എംബസി സംഘം സ്ഥിതിഗതികള്‍ അന്വേഷിച്ച് യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ വിശദാംശങ്ങള്‍ ഫ്രഞ്ച് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘടിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധരായ സംഘം രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്തതായി പാരീസ് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് അറിയിച്ചു. 303 യാത്രക്കാരെയും ക്യാബിന്‍ ക്രൂവിനെയും, യാത്രക്കാരെ കൊണ്ടുപോകുന്ന സാഹചര്യങ്ങളും അവരുടെ യാത്രയുടെ ഉദ്ദേശ്യവും സംഘം പരിശോധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page