കാഞ്ഞങ്ങാട്: യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കർശന നടപടികളുമായി പൊലീസ് . സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും മുദ്രാവാക്യം വിളിച്ച ആൾ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച അബ്ദുൾ സലാം (18) ,ഷെരിഫ് (38) ആഷിർ, (25)അയൂബ്(45) ,മുഹമ്മദ് കുഞ്ഞി ( 55) എന്നിവർ ആണ് അറസ്റ്റിൽ ആയത്.
ജില്ലയിൽ ഉടനീളം പോലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വർഗീയചുവ ഉള്ള മെസ്സേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾ ക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഗ്രൂപുകളിൽ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ് അഡ്മിൻ മാരെ പ്രതി ചേർക്കും.ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതൽ ആയി അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു