മധ്യപ്രദേശ്: കുംഭമേള വൈറല്‍ താരം മൊണാലിസ ബോസ്ലെ മരണപ്പെട്ടെന്ന തരത്തില്‍ കുറച്ചു നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. താരം ആത്മഹത്യചെയ്‌തെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റുകളിലെ ചിത്രം എ ഐ നിര്‍മ്മിതമാണെന്നും പരിശോധനയില്‍ കണ്ടെത്തി. മൊണാലിസയുടെ സുഹൃത്തുക്കള്‍ വാര്‍ത്ത തെറ്റാണെന്നറിയിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. വൈറല്‍ പോസ്റ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എ ഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ എ ഐ നിര്‍മ്മിതമാണെന്ന് വ്യക്തമായെന്ന് അവര്‍ പറയുന്നു. മൊണാലിസ പൂര്‍ണ്ണമായും സുരക്ഷിതയാണെന്നും മരണവാര്‍ത്ത പൂര്‍ണ്ണമായും അസംബന്ധമാണെന്നും മൊണാലിസയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. നവംബര്‍ 26 മുതലാണ് മൊണാലിസ ബോസ്ലെ മരണപ്പെട്ടു എന്ന തരത്തിലുള്ള വൈറല്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ നവംബര്‍ 27നും മൊണാലിസ ബോസ്ലെയുടെ വെരിഫൈഡ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
2025 ലും ഇത്തരത്തില്‍ മൊണാലിസ ബോസ്ലെ മരണപ്പെട്ടന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു . പിന്നീട് ഉത്തര്‍പ്രദേശ് സ്വദേശിയും നടനുമായ ഫര്‍മാന്‍ ഖാനെ തിരുവനന്തപുരത്ത് വെച്ച് മൊണാലിസ വിവാഹം കഴിച്ചതോടെ ‘ലവ് ജിഹാദ്’ അടക്കം നിരവധി ആരോപണങ്ങള്‍ ദമ്പതികള്‍ക്ക് നേരെ ഉണ്ടായിരുന്നു.








