വിളിക്കുമ്പോള്‍ പലപ്പോഴും ഫോണ്‍ എന്‍ഗേജ്ഡ്, മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ഗോകുലിനെ അസ്വസ്ഥനാക്കി; ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഗംഗയുടെ അടി വയറ്റില്‍കുത്തി, ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചത് ചോര വാര്‍ന്ന്

ബംഗളൂരു: ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് പിന്നില്‍ ആണ്‍സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. കൊല്ലപ്പെട്ട അടൂര്‍ സ്വദേശിനി ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുല്‍ കൃഷ്ണ സംശയിച്ചിരുന്നു. വിളിക്കുമ്പോള്‍ പലപ്പോഴും ഫോണ്‍ എന്‍ഗേജ്ഡ് ആയത് ഗോകുലിനെ അസ്വസ്ഥനാക്കി. വ്യാഴാഴ്ച ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് ആരുടെയോ കോള്‍ വന്നു. ആരാണെന്ന് ഗംഗ മറുപടി നല്‍കാത്തതും പ്രകോപനത്തിന് കാരണമായി. ഇതേ ചൊല്ലി തലേന്ന് രാത്രി ഇരുവരും വഴക്കിട്ടിരുന്നു. അടുത്ത ദിവസവും തുടര്‍ന്ന വഴക്കിനൊടുവിലായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം ഗോകുല്‍ ഓടിപ്പോയത് ലോഡ്ജിലെ റിസ്പഷനിലേക്കായിരുന്നു. പെണ്‍കുട്ടിക്ക് പരിക്കേറ്റെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നും ഗോകുല്‍ പറഞ്ഞതായി ജീവനക്കാരന്‍ പറയുന്നു. ലോഡ്ജ് മുറിയില്‍ ജീവനക്കാരെത്തിയപ്പോള്‍ ഗംഗ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഗോകുലിനെ തടഞ്ഞുനിര്‍ത്തി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ കോട്ടണ്‍പേട്ട് ഒ.ടി.സി റോഡിലുള്ള റീജന്‍സി ഇന്‍ ലോഡ്ജില്‍ കൊലപാതകം നടന്നത്. വ്യാഴാഴ്ചയാണ് തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുള്ള ലോഡ്ജില്‍ ഗംഗയും ഗോകുല്‍ കൃഷ്ണയും എത്തിയത്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു ഗംഗ. ബെംഗളൂരു നെലമംഗലയിലെ ഹര്‍ഷ നഴ്‌സിംഗ് കോളേജിലെ പഠനത്തിനിടയിലാണ് ഗംഗ ഗോകുല്‍ കൃഷ്ണയുമായി അടുപ്പത്തിലാകുന്നത്. പഠനം പൂര്‍ത്തിയായപ്പോള്‍ ഗംഗ നാട്ടിലേക്ക് മടങ്ങിയിരുന്നു. സംഭവത്തില്‍ കോട്ടണ്‍പേട്ട പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page