യുവതിയെ ഫ്‌ളാറ്റിലും സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ച കേസ്; സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെവിട്ടു

കൊച്ചി: പീഡനക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ വെറുതെവിട്ട് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. 2020 ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കൊച്ചി സ്വദേശിനിയുടെ പരാതി. ലിജു കൃഷ്ണയ്‌ക്കെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. നിവിന്‍ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. കണ്ണൂരിലെ സിനിമാ ചിത്രീകരണ സ്ഥലത്തുനിന്നാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ സഹായിച്ചിരുന്ന യുവതിയാണ് ലിജു കൃഷ്ണയ്‌ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. സിനിമയുടെ നിര്‍മാണത്തിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍വെച്ച് ലിജു തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ ആരോപണം. കടുത്ത ആരോഗ്യപ്രശ്‌നങ്ങളും മാനസികാഘാതവും നേരിട്ടിരുന്ന കാലത്തും പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. സംവിധായിക ഗീതു മോഹന്‍ദാസിന്റെ ഈഗോയുടെ ഫലമായാണ് പരാതി ഉയര്‍ന്നതെന്നും ലിജു ആരോപിച്ചു. കലാകാരന്‍ എന്ന നിലയില്‍ വിലപ്പെട്ട വര്‍ഷങ്ങളാണ് നഷ്ടമായത്. കേസിനെത്തുടര്‍ന്ന് കുടുംബത്തിനും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും ലിജു പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page