ബംഗ്ളൂരു: മലയാളിയായ യുവ നഴ്സിനെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ,അടൂര്‍ സ്വദേശിനിയായ ഗംഗ (22)യാണ് ബംഗ്ളൂരു, തവക്കല്‍ മസ്താന് ദര്‍ഗയ്ക്ക് സമീപത്തെ റിലെന്സി ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ഇന്ന് (വെള്ളി) രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയും ഗംഗയുടെ ആണ് സുഹൃത്തുമായ ഗോകുല്‍ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റു ചെയ്തു.
നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഗംഗ ജോലി അന്വേഷണത്തിലായിരുന്നു. ബി എസ് സി ബിരുദ ധാരിയാണ് ഗോകുല്‍. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് അഡ്മിഷന് നേടികൊടുക്കുന്ന കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ലോഡ്ജ് മുറിയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നു സംശയിക്കുന്നു.








