ജിദ്ദ: ദുബായ് കെഎംസിസി ജനറല്‍ സെക്രട്ടറിയും, വേള്‍ഡ് കെഎംസിസി എക്‌സിക്യൂട്ടീവ് അംഗവുമായ യഹ്യ തളങ്കരക്ക് ജിദ്ദ കെഎംസിസി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. വേള്‍ഡ് കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹസ്സന്‍ ബത്തേരി, യഹ്യ തളങ്കരയെ ബൊക്ക നല്‍കി സ്വീകരിച്ചു. സൗദി നാഷണല്‍ കെഎംസിസി ചെയര്‍മാനും വേള്‍ഡ് കെഎംസിസി സെക്രട്ടറിയുമായ കാദര്‍ ചെങ്കള, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റസാഖ്, ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, സാബില്‍ മമ്പാട്, ഫൈറൂസ്, സ്റ്റുഡന്റ് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷഹസാദ് ഹസ്സന്‍, ജില്ലാ ഭാരവാഹികളായ ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, സമീര്‍ ചേരങ്കൈ, സലാം ബെണ്ടിച്ചാല്‍, അബ്ദു പെര്‍ള, മണ്ഡലം ഭാരവാഹികളായ കാദര്‍ ചെര്‍ക്കള, താജു ബാങ്കോട്, ഹാരിസ് മൊഗ്രാല്‍, ഹാരിസ് സി കെ, നസീര്‍ പെരുമ്പള, ഹമീദ് ഇച്ചിലങ്കോട് പ്രസംഗിച്ചു.








