മംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് മംഗളൂരു ഡിവിഷനില്‍ വര്‍ധിപ്പിച്ച ബസ് ടിക്കറ്റ് നിരക്ക് പ്രാബല്യത്തില്‍ വന്നു. മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 15 രൂപയായി വര്‍ധിപ്പിച്ചു. അതേസമയം സ്വകാര്യബസുകളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. നവംബര്‍ 5 നാണ് കര്‍ണാടകയില്‍ ബസ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. മിക്ക ജില്ലകളിലും മിനിമം ബസ് നിരക്ക് 6 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിച്ചു. പുത്തൂര്‍ ഡിവിഷനില്‍ മിനിമം നിരക്ക് 10 രൂപയായി തുടരുന്നു. സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 13 രൂപയായതിനാല്‍, കെഎസ്ആര്‍ടിസി സര്‍വീസുകളേക്കാള്‍ യാത്രക്കാര്‍ക്ക് സ്വകാര്യ ബസുകളുടെ യാത്ര കൂടുതല്‍ ലാഭകരമായി. മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് (60 കിലോമീറ്റര്‍) 91 രൂപയും, ബിസി റോഡിലേക്ക് (24 കിലോമീറ്റര്‍) 37 രൂപയും, പുത്തൂരിലേക്ക് (50 കിലോമീറ്റര്‍) 66 രൂപയും, മൂഡ്ബിദ്രിയിലേക്ക് (34 കിലോമീറ്റര്‍) കര്‍ക്കളയിലേക്ക് (50 കിലോമീറ്റര്‍) 93 രൂപയുമാണ് നിരക്ക്. മംഗളൂരുവില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള സിറ്റി സര്‍വീസ് വിഭാഗത്തില്‍ പെടുന്ന മുടിപ്പിലേക്കുള്ള നിരക്ക് 36 രൂപയാണ്. അതേസമയം 18 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലപ്പാടിയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 44 രൂപ ഈടാക്കും. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് 81 രൂപയുള്ളത് 89 രൂപയാക്കി വര്‍ധിപ്പിച്ചു. സ്വകാര്യ ബസുകളില്‍ നിരക്ക് വര്‍ധിപ്പിക്കാത്തതിനാല്‍ ബസുകളില്‍ തിരക്കേറിയിട്ടുണ്ട്.








