ആൺസുഹൃത്തിന്റെ മരണത്തിന് പിന്നാലെ കാണാതായ 19 കാരി മരിച്ച നിലയിൽ

കോതമംഗലം: യുവാവിന്റെ മരണത്തെത്തുടർന്ന് കാണാതായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിലെ
വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇതിന് പിന്നാലെ അമൃതയെ ബുധനാഴ്ച കാണാതായി. ഇതേ തുടർന്ന് കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അരകിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തിൽ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മാതാവ് ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. അമൃതയുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ഉന്നതിയിലെ ശ്മശാനത്തിൽ നടക്കും. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. ബുധനാഴ്ച സംസ്കാരം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page