കൊലവിളി പ്രസം​ഗം; ടിഐ മധുസൂദനനെതിരെ കേസെടുത്ത് പയ്യന്നൂർ പൊലീസ്, കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി

കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസിന്റെ പരാതിയിലാണ് കേസെടുത്തത്. മധുസൂദനനെതിരെ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ എസ് യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിരുന്നു. ഡി.ജി.പിക്ക് നൽകിയ പരാതിന്മേൽ തുടർനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടന്ന ഡി.വൈ.എഫ്‌.ഐയുടെ പരിപാടിയിലായിരുന്നു ടി.ഐ മധുസൂദനൻ കൊലവിളി പ്രസംഗം നടത്തിയത്. ധനരാജ് വധക്കേസിൽ കോടതി വിധി പുറത്തുവന്നതിനുപിന്നാലെയായിരുന്നു മധുസൂദനന്റെ വിവാദ പ്രസംഗം. കണക്ക്പറയേണ്ടത് പാര്‍ട്ടി പറഞ്ഞു തന്നെ തീര്‍ക്കും. അഞ്ച് പേരെ ചുട്ടുകൊന്ന ചീമേനിയിലെ സംഭവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ടു. പക്ഷേ, അവരാരും ഇന്ന് ജീവനോടെ ഇല്ലെന്നായിരുന്നു ടി.ഐ മധുസൂദനൻ പ്രസംഗത്തിൽ മുഖ്യമായും പരാമർശിച്ചിരുന്നത്.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page