താമരശ്ശേരി: സ്വകാര്യ അപ്പാർട്മെന്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ചൊവ്വാഴ്ച താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ സജിന്റെ നേതൃത്വത്തിൽ കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നിരവധി ലഹരിക്കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ സാക്കിറ. കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും, കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വച്ച കേസിലും പ്രതിയാണ്. കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും എംഡിഎംഎയുമായി യുവതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








