കോഴിക്കോട്: 1.37 കോടി രൂപയുടെ സ്വർണവുമായി യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിൽ ഡി ആർഐ ഉദ്യോഗസ്ഥരുടെ പിടി യിലായി. കാസർകോട് സ്വദേശി നൗഷാദ് (43) ആണ് പിടിയിലാ യത്. മിശ്രിത രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഈ മിശ്രിതത്തിൽനിന്നു 1.085 കിലോഗ്രാം സ്വർണം ലഭിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട്ടു നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഈ മാസം 7ന് 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർകോട് സ്വദേശി മുഹമ്മദ് അസറുദ്ദീനെ ഡി.ആർ.ഐ പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്.








