സംശയം; മകളുടെ കൺമുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു.
പട്ടാഴി പന്തപ്ലാവ് മുരുകൻ കോവിലിനു സമീപം ക്രിസ്റ്റി ഭവനിൽ ബിനു (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സംശയത്തിന്റെ പേരിൽ ബിനു ഭാര്യയെ ശല്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ക്രിസ്റ്റി ഇയാൾക്കെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വസ്ത്രങ്ങൾ എടുക്കുന്നതിനായി ക്രിസ്റ്റി മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തി. അപ്പോൾ ബിനു വീട്ടിൽ ഉണ്ടായിരുന്നു. പരസ്പരം കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ പലതവണ വെട്ടി. മാതാവിനെ വെട്ടുന്നത് കണ്ട മകൾ നിലവിളിച്ച് ഓടുകയായിരുന്നു. ബിറ്റി പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നാട്ടുകാർ എത്തിയപ്പോൾ ബിനു അടുക്കളയിൽ തൂങ്ങിയ നിലയിലായിരുന്നു. ക്രിസ്റ്റിയുടെ മൃതദേഹം ഹാളിൽ കിടക്കുന്ന നിലയിയായിരുന്നു. നെഞ്ചിനും, തലക്കും, കഴുത്തിനും വേട്ടേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവറാണ് ബിനു. ക്രിസ്റ്റി കലയപുരത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ്. വിപിൻ എന്ന മകൻ കൂടിയുണ്ട് ഇവർക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page