പയ്യന്നൂർ: കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്
പുനിയങ്കോട്ട് റബർ തോട്ടത്തിലാണ് സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കാനിരിക്കേയാണ് സന്തോഷിന്റെ മരണം.
2025 മാർച്ച് 20-ന് രാത്രി ഏഴോടെയാണ്
കൈതപ്രത്ത്, പണിനടക്കുന്ന വീട്ടിൽവച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.
രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ മേൽനോട്ടം നടത്തിയത് സന്തോഷായിരുന്നു. രാധാകൃഷ്ണന്റെ ഭാര്യ മിനിയുമായി സന്തോഷിന് അടുപ്പമുണ്ടായിരുന്നു. ഇതിന് തടസ്സമായ രാധാകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നാലെ പരിയാരം പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തിരുന്നു.








